തൃശ്ശൂർ : ചാവക്കാട് ബ്ലാങ്ങാട് ദ്വാരക ബീച്ചിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടലിൽ ഒഴുകി നടന്നിരുന്ന മൃതദേഹം ബ്ലാങ്ങാട് ബി.ബി.സി പ്രവർത്തകരാണ് സ്പീഡ് ബോട്ടിൽ കരക്കെത്തിച്ചത്. ഇന്ന് രാവിലെ 11.15 നായിരുന്നു സംഭവം. കറുത്ത നിറത്തിലുള്ള പാൻ്റും കള്ളിഷർട്ടുമാണ് വേഷം. വിവരമറിഞ്ഞ് ചാവക്കാട് പോലീസും മുനക്കകടവ് കോസ്റ്റൽ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
Related News