നവകേരള സദസ്സിന് മുന്നില്‍വെച്ച ആവശ്യങ്ങള്‍ക്ക് തീരുമാനം, അഭിനന്ദിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍

Written by Taniniram Desk

Published on:

കണ്ണൂര്‍: നവകേരള സദസ്സിന് മുന്നില്‍വെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തീരുമാനമായതിനെ തുടര്‍ന്ന് സദസിനെ അഭിനന്ദിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍.
അവശ കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍, കേരളത്തിലെ ആദ്യ നാടകശാല തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് തീര്‍പ്പായതെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. അവശ കലാകാര പെന്‍ഷന്‍ എന്നത് കലാകാര പെന്‍ഷന്‍ എന്നാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. കലാകാരന്മാര്‍ അവശന്മാരല്ലെന്നും കലാകാര പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 1600 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം കുറിച്ചു. ഉപയോഗശൂന്യമായി കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സിനിമാ ഷൂട്ടിംഗിന് വിട്ടുതരാം എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് സ്ഥാപിക്കും. ഇതിന് തോപ്പില്‍ ഭാസി സ്മാരക നാടകശാല എന്നായിരിക്കും പേരെന്നും സന്തോഷ് കീഴാറ്റൂര്‍ അറിയിച്ചു.

See also  കുരുമുളക് പറിക്കുന്ന യന്ത്രം: ജോസിന് പേറ്റൻ്റ് ലഭിച്ചു

Related News

Related News

Leave a Comment