പുഴയെ വനമാക്കി മാറ്റാമോ?

Written by Taniniram1

Published on:

തൃശൂര്‍: ചേറ്റുവ-പെരിങ്ങാട് പുഴയെ പുഴയായി സംരക്ഷിക്കണമെന്നും പുഴയെ റിസര്‍വ് വനമാക്കുന്ന കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഈയാവശ്യമുന്നയിച്ച് സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. മാത്രമല്ല, പുഴയെ റിസര്‍വ് വനമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയുമാണ്. ഇത് മണലൂര്‍ മണ്ഡലത്തിലെ ആയിരക്കണക്കിനു തീരദേശവാസികളുടെ ജീവിതം ദുഷ്‌കരമാക്കും. പുഴ പുഴയായി സംരക്ഷിക്കുക,സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 26ന് ഉച്ചകഴിഞ്ഞ് പെരിങ്ങാട് പുഴ സംരക്ഷണ വാഹനജാഥ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. ഏനാമാവ് കെട്ടില്‍ നിന്നും ആരംഭിക്കുന്ന ജാഥ പാവറട്ടി ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പത്രസമ്മേളത്തില്‍ ജില്ലാ സെക്രട്ടറി ജിജോ ജേക്കബ്, വൈസ് പ്രസിഡന്റ് സി.എസ്. ഉണ്ണികൃഷ്ണന്‍, മണലൂര്‍ മണ്ഡലം പ്രസിഡന്റ് ജസ്റ്റിന്‍ ജോസ്, എന്‍.ടി. അലി എന്നിവര്‍ പങ്കെടുത്തു.

Leave a Comment