ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ മരട് അനീഷ് എന്ന ആനക്കാട്ടിൽ അനീഷിന് വിയ്യൂർ സെൻട്രൽ ജയിലിൽ വധശ്രമം. കൊച്ചിയിലെ തന്നെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമായ അമ്പായത്തോട് അഷ്‌റഫ് ഹുസൈൻ ആണ് ആക്രമിച്ചത്. ബ്ലേഡ് ഉപയോഗിച്ച് ദേഹത്തും തലയിലും മുറിവേൽപ്പിച്ചു. തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥൻ ബിനോയിക്കും മർദനമേറ്റു.