മഹാരാജാസ് കോളേജ് സംഘർഷം: എസ്എഫ്ഐയുടെ ഏകാധിപത്യ മനോഭാവമെന്ന് മുഹമ്മദ് ഷമീർ

Written by Taniniram1

Published on:

കൊച്ചി : മഹാരാജാസ് കോളജിൽ നടക്കുന്ന വിദ്യാർഥി സംഘർഷങ്ങളുടെ അടിസ്ഥാന കാരണം എസ്എഫ്ഐയുടെ ഏകാധിപത്യവും
അവർ പുലർത്തുന്ന ഫാസിസ്റ്റ് മനോഭാവവുമാണെന്ന് എസ്‌ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീർ പ്രസ്‌താവനയിൽ വ്യക്തമാക്കി. എറണാകുളം മഹാരാജാസ് കോളജ് മാത്രമല്ല, തങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനത്തെ മറ്റു കാംപസുകളിലും വിദ്യാർഥി സംഘടനകൾക്ക് പ്രവർത്തിക്കാൻ ഒരുവിധ അവകാശവും നൽകാതെയുള്ള ആക്രമണങ്ങളും ഫാസിസവുമാണ് എസ്എഫ്ഐ പുലർത്തുന്നത്. അഭിമാന ബോധമുള്ള വിദ്യാർത്ഥികൾക്ക് എസ്എഫ്ഐ യെ ചെറുത്തുകൊണ്ടല്ലാതെ
കാംപസുകളിൽ നിലനിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതാണ് കാംപസുകളിൽ അടിസ്ഥാനമായി സംഘർഷങ്ങൾക്ക് കാരണം. കാംപസുകളിൽ ഇടിമുറികൾ സ്ഥാപിച്ചും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പലപ്പോഴും പോലിസിന്റെയും സഹായത്തോടെ മറ്റു വിദ്യാർഥി സംഘടനകളെയും തങ്ങളെ എതിർക്കുന്നവരെയും അടിച്ചൊതുക്കുന്ന സമീപനം എസ്എഫ്ഐ കാലങ്ങളായി തുടരുന്ന രീതിയാണ്. എസ്എഫ്ഐ ശക്തമായ കാംപസുകളിൽ ഇലക്ഷനിൽ മൽസരിക്കാൻ വരെ മറ്റു വിദ്യാർഥി സംഘടനകളെ അനുവദിക്കാറില്ല. എസ്എഫ്ഐയുടെ ഏകാധിപത്യത്തിന് അറുതി വരുത്താതെ കാംപസുകളിൽ ജനാധിപത്യം പുലരില്ല. കാംപസുകളിൽ സമാധാനപരമായ സാഹചര്യം പുലർണമെങ്കിൽ എസ്എഫ്ഐയെ നിലയ്ക്കു നിർത്താൻ സർക്കാരും പോലിസും തയ്യാറാവണം.

See also  കേരളത്തിൽ വരുന്നൂ കൊടും ചൂടും ജലക്ഷാമവും

Related News

Related News

Leave a Comment