Saturday, April 5, 2025

ജില്ലാ കേരളോത്സവത്തിന് തുടക്കമായി

Must read

- Advertisement -

തൃശൂര്‍ ജില്ലാ കേരളോത്സവത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

നവംബര്‍ 19 മുതല്‍ 26 വരെയാണ് നഗരത്തിന്റെ വിവിധ വേദികളിലും തീരദേശ മേഖലയിലെ വിവിധ കേന്ദ്രങ്ങളിലുമായി കലാ-കായിക മത്സരങ്ങള്‍ നടക്കുന്നത്. ഏഴായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുക.

റീജിയണല്‍ തീയേറ്ററില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി. പത്മശ്രീ പെരുവനം കുട്ടന്മാരാര്‍ മുഖ്യാതിഥിയായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി കലാ മത്സരങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, അംഗങ്ങളായ വി എസ് പ്രിന്‍സ്, എ വി വല്ലഭന്‍, പി എസ് വിനയന്‍, കെ വി സജു, ജലീല്‍ ആദൂര്‍, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ വി പി ശരത്പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. നവംബര്‍ 26ന് വൈകിട്ട് 4 ന് തൃപ്രയാര്‍ ടി എസ് ജി എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപന സമ്മേളനം സി സി മുകുന്ദന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

See also  തൃശൂർ സി.പി.ഐയിൽ വീണ്ടും അച്ചടക്ക നടപടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article