- Advertisement -
പട്ടിക്കാട് : കാസർകോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മനുഷ്യചങ്ങലയുടെ ഓർമ്മക്കായി ഡിവൈഎഫ്ഐ സമരമരം നട്ടു. പീച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യനത്ത് നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ മണ്ണുത്തി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി അനിതയാണ് മരം നട്ടത്. മേഖല വൈസ് പ്രസിഡന്റ് സിറിൽ ജോർജ് അധ്യക്ഷനായി. മേഖല സെക്രട്ടറി മോബി കുര്യാക്കോസ്, ട്രഷറർ പി.എ അഭിജിത്ത്, സിപിഎം പീച്ചി ലോക്കൽ കമ്മിറ്റി അംഗം എ.ജി സുബിൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.