നവീകരിച്ച പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നാളെ ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കും

Written by Taniniram1

Published on:

ഗുരുവായൂർ : നവീകരിച്ച പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നാളെ ഭക്തജനങ്ങൾക്ക് തുറന്നു കൊടുക്കും. ഭക്തർക്ക് ഗസ്റ്റ് ഹൗസിൽ താമസിക്കാൻ ഓൺലൈൻ ബുക്കിങ് ഈ മാസം മുതൽ ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ ഗസ്റ്റ് ഹൗസ് പാഞ്ചജന്യം നവീകരണത്തിനായി ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു. ക്ഷേത്രത്തിനടുത്ത് ചുരുങ്ങിയ നിരക്കിൽ മികച്ച സൗകര്യങ്ങളോടെ താമസിക്കാമെന്നതാണ് ദേവസ്വം ഗസ്റ്റ് ഹൗസിന്റെ പ്രത്യേകത. മൂന്നു കിടക്കകളുള്ള 26 എ സി മുറികളുണ്ട്. 1,200 രൂപയാണ് നിരക്ക്. 600 രൂപ നിരക്കിൽ മൂന്ന് കിടക്കകളുള്ള 55 നോൺ എ സി. മുറികളും 800 രൂപ നിരക്കിൽ അഞ്ച് കിടക്കകളുള്ള 24 മുറികളുമുണ്ട്. ഓൺലൈൻ സംവിധാനം വരുന്നതോടെ നിരക്കിൽ ചെറിയ വർധനയുണ്ടാകും. 11 കോടി രൂപ ചെലവിട്ടാണ് പാഞ്ചജന്യം നവീകരിച്ചത്. അഞ്ചു നിലകളിലെയും തറയോടുകൾ പൂർണമായും മാറ്റി. ചുവരുകൾ ഭംഗിയാക്കി, മുറികൾ മോടിപിടിപ്പിച്ചു, റിസപ്ഷൻ കൗണ്ടർ ആകർഷകമാക്കി, റസ്റ്ററൻ്റ് കൂടുതൽ വി ശാലമാക്കി, ശൗചാലയം മാറ്റിപ്പണിതു, പാർക്കിങ് സ്ഥലവും മെച്ചപ്പെടുത്തി.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് കരാറെടുത്തത്. ദേവസ്വം ചീഫ് എൻജിനീയർ എം രാജൻ, എക്സിക്യൂട്ടീവ് എൻജിനീയർ എം കെ അശോക്‌കുമാർ എന്നിവർക്കായിരുന്നു മേൽ നോട്ടം. നാളെ ഉച്ചയ്ക്ക് 12-ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രങ്ങൾക്കുള്ള രണ്ടാം ഘട്ട സഹായധനവിതരണവും നടക്കും.

See also  സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Related News

Related News

Leave a Comment