ചെറുകിട സംരംഭകർക്ക് ആശ്വാസമായി ഗാർഹിക നിരക്കിൽ വൈദ്യുതി

Written by Taniniram1

Published on:

ചെറുകിട സംരംഭകർക്ക് ആശ്വാസമായി ഗാർഹിക നിരക്കിൽ വൈദ്യുതി നൽകാൻ തീരുമാനം. വീടിനോട് ചേർന്നുള്ള ചെറുകിട വ്യവസായം, ചെറിയ കച്ചവടം, തയ്യൽക്കട തുടങ്ങിയവ നടത്തുന്നവർക്കായാണ് ഗാർഹിക നിരക്കിൽ വൈദ്യുതി നൽകുന്നത്. 5 കുതിരശക്തി വരെയുള്ള മോട്ടർ വച്ച് വ്യവസായം നടത്താം. വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനും ഗാർഹിക നിരക്കിൽ വൈദ്യുതി ലഭിക്കും. വീടുകളിലും ഫ്ലാറ്റുകളിലും ചാർജിങ് പോയിൻ്റുകൾ സ്ഥാപിക്കാനുള്ള വ്യവസ്ഥകൾ വിജ്‌ഞാപനം ചെയ്തു. ഇതെല്ലാമടക്കം സപ്ലൈ കോഡിലെ കരട് ചട്ടങ്ങൾ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു. ബോർഡിനുള്ള എല്ലാ അപേക്ഷകളും ഓൺലൈനിലേക്കു മാറും. പോസ്‌റ്റ് ഇല്ലാത്ത കണക്‌ഷൻ അപേക്ഷിച്ച് 7 ദിവസത്തിനുള്ളിലും പോസ്‌റ്റ് വേണ്ട കണക്ഷൻ ഒരു മാസത്തിനുള്ളിലും നൽകണം. വീഴ്ച വരുത്തിയാൽ ബോർഡ് പിഴ നൽകണം.

Leave a Comment