കരളിനെ രക്ഷിക്കാൻ ഇത് മതി

Written by Taniniram Desk

Published on:

ദിവസം രണ്ടു നേരം കാപ്പി കുടിക്കുന്നത് കരളിനു നല്ലത് എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അത് കരളിന്‍റെ പ്രവർത്തനത്തെ ഗുണകരമായി സ്വാധീനിക്കുകയും ഫാറ്റി ലിവറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ അല്ലെങ്കില്‍ ഫാറ്റി ലിവര്‍ എന്നത് അടുത്ത കാലതതായി ഉയര്‍ന്നു വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ പ്രധാനമാണ്. അമിതമായ മദ്യപാനവുമായിട്ടാണ് ഈ അവസ്ഥയെ പൊതുവില്‍ ബന്ധപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മദ്യപിക്കാത്തവരിലും ഇത് വരും. അതിന്‍റെ പേരാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അല്ലെങ്കില്‍ NAFLD. സമീപ വർഷങ്ങളിൽ ഇതിന്‍റെ ചികിത്സയെക്കുറിച്ചുള്ള പഠനങ്ങളില്‍ കാപ്പി ഈ രോഗത്തിന്‍റെ പ്രതിവിധിയില്‍ സഹായകമാകും എന്ന് കണ്ടെത്തിയിട്ടുണ്ട്.
കാപ്പി ഉപയോഗിക്കുന്നവരില്‍ NAFLD വരാനുള്ള സാധ്യത കുറവാണ് എന്ന് വെളിപ്പെടുത്തുന്ന ഗവേഷണ പഠനങ്ങൾ ഈയടുത്ത് പുറത്തു വന്നിരിക്കുന്നു. കരൾ ആരോഗ്യ മേഖലയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ഇത്.

ശരീരത്തിന്‍റെ വിവിധ ഉപാപചയ പ്രക്രിയകൾക്ക് ഉത്തരവാദികളായ ഒരു സുപ്രധാന അവയവമാണ് കരൾ. മോശം ഭക്ഷണക്രമം, പൊണ്ണത്തടി, ഉദാസീനമായ ജീവിതശൈലി തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് ഇതിനു കേടുപാടുകള്‍ സംഭവിച്ച്, NAFLDക്ക് കാരണമാകുന്നു. കരളിന്‍റെ പ്രവർത്തനത്തെ ഗുണകരമായി സ്വാധീനിക്കുകയും NAFLD-നെ പ്രതിരോധിക്കുകയും ചെയ്യുന്ന നിരവധി ഘടകങ്ങളുള്ള ഒരു കവചമായി കാപ്പിയെ വിശേഷിപ്പിക്കാം.

See also  കൊഞ്ചിൽ നിന്നുണ്ടാകുന്ന അലർജി; ലക്ഷണങ്ങൾ ഇവയൊക്കെ…സൂക്ഷിക്കുക!!!

Leave a Comment