12 കോടിയുമായി പൂജ ബമ്പർ

Written by Taniniram Desk

Published on:

കേരള ലോട്ടറി പൂജാ ബംപർ മറ്റന്നാള്‍ നറുക്കെടുക്കും. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 10 കോടിയായിരുന്നു. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പ് ഓണ്‍ലൈനില്‍ തത്സമയം കൈരളി-കൌമുദി ചാനലുകളില്‍ കാണാന്‍ സാധിക്കും.

ഈ വര്‍ഷം സെപ്റ്റംബര്‍ 20നാണ് പൂജ ബമ്പര്‍ പുറത്തിറക്കിയത്. പൂജ ബംപര്‍ ടിക്കറ്റ് വില 300 രൂപയാണ്.
നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്ത് ടിക്കറ്റ് വിൽപന പൊടിപൊടിക്കുകയാണ്. അച്ചടിച്ച പൂജ ബംബര്‍ ടിക്കറ്റുകളുടെ 88.86 ശതമാനവും കഴിഞ്ഞ ആഴ്ച തന്നെ വിറ്റഴിഞ്ഞു. 35 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഇതില്‍ 3110070 ടിക്കറ്റുകൾ ഇതിനോടകം വിറ്റു

See also  24 ന് സൂചന പണിമുടക്ക്‌; കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍.

Related News

Related News

Leave a Comment