ഡി സി ബി ബാങ്കിനെ ഇനി പ്രവീൺ അച്യുതൻ കുട്ടി നയിക്കും

Written by Taniniram1

Published on:

പ്രമുഖ സ്വകാര്യബാങ്കായ ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്കിൻ്റെ (ഡി.സി.ബി) മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒയായി മലയാളിയായ പ്രവീൺ അച്യുതൻ കുട്ടിയെ ചുമതലപ്പെടുത്തി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന്റെ അമരക്കാരനായി പ്രവീണിനെ നിയമിക്കാൻ റിസർവ് ബാങ്കാണ് അനുമതി നൽകിയത്. 2024 ഏപ്രിൽ 29ന് അദ്ദേഹം ചുമതലയേൽക്കും. മൂന്ന് വർഷത്തേക്കാണ് നിയമനം.

കോഴിക്കോട് ചാലപ്പുറം സ്വദേശിയായ പ്രവീണിന് ബാങ്കിംഗ് രംഗത്ത് 32 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. റീറ്റെയ്ൽ, എസ്.എം.ഇ ബാങ്കിംഗ് എന്നീ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള അദ്ദേഹം കഴിഞ്ഞ 16 വർഷമായി ഡി.സി.ബി ബാങ്കിന്റെ നേതൃനിരയിലുണ്ട്. ബാങ്കിന്റെ റീറ്റെയ്ൽ, എസ്.എം.ഇ., അഗ്രി ബാങ്കി മേധാവിയായിരിക്കേയാണ് അദ്ദേഹത്തെ തേടി പുതിയ ദൗത്യമെത്തുന്നത്.
ഡി.സി.ബി ബാങ്കിൻ്റെ നിലവിലെ എം.ഡി ആൻഡ് സി.ഇ.ഒയായ മുരളി നടരാജന്റെ പ്രവർത്തന കാലാവധി ഏപ്രിൽ 28ന് അവസാനിക്കും. 2009 മേയിലാണ് മുരളി എം.ഡി ആൻഡ് സി.ഇ.ഒ ആയത്. തുടർന്ന് പുനർനിയമനങ്ങളും അദ്ദേഹത്തിന് തത്സ്ഥാനത്ത് ലഭിച്ചു. 2021 ഏപ്രിൽ 28നാണ് അവസാനമായി മൂന്നുവർഷത്തേക്ക് കൂടി പുനർനിയമനം നൽകിയത്.

See also  അദാനിയുടെ എട്ടാം വിമാനത്താവളം ; ആദ്യഘട്ടച്ചെലവ് ₹17,000 കോടി

Leave a Comment