മൂലധനം 850 കോടി : ആശുപത്രികളിൽ ഒന്നാമതാവാൻ ആസ്റ്റർ

Written by Taniniram1

Published on:

ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രികളിലൊന്നായി മാറും. മലയാളിയായ ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന പ്രമുഖ ആരോഗ്യ സേവന ശൃംഖലയാണ് ആസ്റ്റർ. ആശുപത്രിയുടെ വളർച്ചയ്ക്കായി 800- 850 കോടി രൂപയുടെ മൂലധനം നീക്കിവച്ചിട്ടുണ്ടെന്ന് ആസ്റ്റർ ഡി.എം.ഹെൽത്ത്കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിതീഷ് ഷെട്ടി പറഞ്ഞു. 2023 നവംബറിൽ കമ്പനിയുടെ ഇന്ത്യ, ഗൾഫ് യൂണിറ്റുകൾ വേർതിരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയിരുന്നു. തുടർന്ന്, ജി.സി.സിയിലെ കമ്പനിയുടെ ഓഹരികൾ 101 കോടി ഡോളറിന് വിറ്റഴിച്ചിരുന്നു. ഇനി ഇന്ത്യൻ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നതെന്ന് നിതീഷ് ഷെട്ടി പറഞ്ഞു.

കേരളം, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന 19 ആശുപത്രികളിലായി 4,900 കിടക്കകളാണ് കമ്പനിക്കുള്ളത്. കേരളത്തിലും കർണാടകയിലുമായി ഏകദേശം 2,500 കിടക്കകൾ കൂട്ടിച്ചേർക്കാൻ കമ്പനി പദ്ധതിയുണ്ട്. അതിൽ 60 ശതമാനവും നിലവിലുള്ള ആശുപത്രികളുടെ വിപുലീകരണമായിരിക്കും . സംയോജിത ആരോഗ്യ സംരക്ഷണ സംവിധാനം സൃഷ്ടിക്കുന്നതിനായി ആശുപത്രികൾക്ക് ചുറ്റും ഫാർമസികളും ലാബുകളും സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. നിലവിലുള്ള ആശുപത്രികളുടെ വിപുലീകരണത്തിന് പുറമേ ഉത്തരേന്ത്യയിലേക്ക്, പ്രത്യേകിച്ച് ഉത്തർപ്രദേശിലേക്ക് കമ്പനി വ്യാപിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

See also  വഴിയോരക്കച്ചവടക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കണം

Leave a Comment