തൃശ്ശൂർ : കേരള ഗവ.നേഴ്സസ് അസോസിയേഷൻെറ സംസ്ഥാന നേഴ്സസ് കലോത്സവം തൃശ്ശൂരില്‍ നടക്കും. കലോത്സവത്തിന്‍റെ വരവറിയിച്ച് തൃശ്ശൂര്‍ നഗരത്തില്‍ വിളംബര ജാഥയും, തെക്കേ ഗോപുര നടയിൽ നഴ്സുമാര്‍ അണിനിരന്ന മെഗാ തിരുവാതിരയും അരങ്ങേറി. ഈ മാസം 21നാണ് കലോത്സവം. തൃശ്ശൂർ ജനറൽ ആശുപത്രി പരിസരത്തു നിന്നും ആരംഭിച്ച വിളംബര ജാഥ സി.ഐ.ടി യു സംസ്ഥാന കമ്മിറ്റിയംഗം എം എം വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈനി ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ കെ സുധീർ എന്നിവർ സംസാരിച്ചു. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ നഗരത്തിലെ വിവേകോദയം, സി എം എസ് സ്കൂളുകളിലായാണ് കലോത്സവം അരങ്ങേറുക. 26 ഇനങ്ങളിലായി 200 ലധികം പേര്‍ കലോത്സവത്തിൽ മാറ്റുരയ്ക്കും. കലോത്സവത്തിന്‍റെ വരവറിയിച്ച് തെക്കേ ഗോപുര നടയിൽ നഴ്സുമാര്‍ അണിനിരന്ന മെഗാ തിരുവാതിരയും അരങ്ങേറി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള 150 ഓളം നഴ്സുമാര്‍ തിരുവാതിരയില്‍ പങ്കാളികളായി. 21ന് വെെകീട്ട് നടക്കുന്ന സമാപന സമ്മേളനം പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന നേഴ്സസ് കലോത്സവം തൃശ്ശൂരില്‍

- Advertisement -