ഷെഹ്നയുടെ കൊലയാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ തിരുവല്ലം പോലീസ് ഒരുക്കുന്നുവെന്ന് ജമാഅത്ത്

Written by Taniniram Desk

Published on:

തിരുവല്ലം: ഷെഹ്നയുടെ കൊലയാളികളെ സംരക്ഷിക്കുന്നു എന്നാരോപിച്ച്‌ പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നാളെ (ജനുവരി 19 വെള്ളിയാഴ്ച) തിരുവല്ലം പോലീസ് സ്റ്റേഷനിൽ മാർച്ച് നടത്തുന്നു. ഷെഹ്നയുടെ ഭർത്താവ് നൗഫൽ, ഇയാളുടെ മാതാപിതാക്കളായ നജീബ്, നജീഷ്യ സുനി എന്നിവരെ തിരുവല്ലം പോലീസ് നാളിത്രയായിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ മാസം 26-ാം തീയതിയാണ് ഷെഹ്നയെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ ഷെഹ്നയുടെ കുടുംബം, ഭര്‍തൃവീട്ടുകാര്‍ ഷെഹ്നയെ മര്‍ദ്ദിച്ചിരുന്നതായി ആരോപണം ഉന്നയിക്കുകയും, അതിന്റെ തെളിവുകൾ പുറത്തു വിടുകയും ചെയ്തിരുന്നു.

See also  ഗുരുവായൂര്‍ ഫ്‌ളാറ്റില്‍ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം.. ഫ്‌ളാറ്റ് കെയര്‍ടേക്കര്‍ ഉള്‍പ്പെടെ ജീവനക്കാരായ മൂന്നു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ജീവനക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Related News

Related News

Leave a Comment