- Advertisement -
തൃശൂര്‍ : ടി.എന്‍ പ്രതാപന് വേണ്ടി വീണ്ടും ചുവരെഴുത്ത്. തൃശൂരിലെ എം പിയായ ടി എൻ പ്രതാപന് വേണ്ടി എളവള്ളിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പ്രതാപന്‍ തുടരും പ്രതാപത്തോടെ എന്നാണ് ചുവരെഴുത്തില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം വെങ്കിടങ്ങില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് പ്രതാപന്‍ നേരിട്ടിടപെട്ട് മായ്പ്പിച്ചിരുന്നു. എ ഐ സി സി യുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. തൃശൂരിലെ പ്രവര്‍ത്തകര്‍ക്ക് ആവേശം കൂടുതലാണെന്നും ചില ആവേശക്കമ്മിറ്റിക്കാരാണ് ചുവരെഴുത്തിന് പിന്നിലെന്നുമായിരുന്നു ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. പ്രതാപന്‍ തന്നെ ഇടപെട്ട് ചുവരെഴുത്ത് മായ്പ്പിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.