സാഹിത്യകാരനല്ലാതായ കഥ പ്രകാശനം ചെയ്തു

Written by Taniniram1

Published on:

തൃശ്ശൂർ : പ്രഭാകരൻ പഴശ്ശിയുടെ സാഹിത്യകാരനല്ലാതായ കഥ എന്ന ആത്മകഥാസ്‌പർശമുള്ള പുസ്തകത്തിന്റെ പ്രകാശനം കേരള സംഗീത നാടക അക്കാദമി അങ്കണത്തിൽ രൺജി പണിക്കർ നിർവ്വഹിച്ചു. ഡോ.പി.വി.കൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമരൻ തറയിൽ പുസ്തകം ഏറ്റുവാങ്ങി. ഡോ. എം.എൻ.വിനയകുമാർ പുസ്തകപരിചയം നടത്തി. പ്രഭാകരൻ പഴശ്ശി തുടക്കമിടുന്ന ക്ലാസ് ബുക്ക്സ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. വി.യു.സുരേന്ദ്രൻ, ഇററ് ഫോക് കോഓഡിനേറ്റർ ജലീൽ ടി. കുന്നത്ത്, കെ.ആർ. കിഷോർ, ഡോ: വിജയൻ, നാരായണൻ കോലഴി, പ്രഭാകരൻ പഴശ്ശി, ടി.ആർ. ഹിരൺ എന്നിവർ പ്രസംഗിച്ചു.

See also  കരകൗശല രംഗത്തെ സാധ്യതകള്‍ വിപുലീകരിക്കും; അമ്പതോളം കരകൗശല ഷോറൂമുകള്‍ തുടങ്ങും : കെ. പി മനോജ് കുമാര്‍

Related News

Related News

Leave a Comment