തൃശ്ശൂർ : ഒരാളെയും ഇതുവരെ ഉപദ്രവിക്കാത്ത അരികൊമ്പനെന്ന ആനയെ ചിന്നക്കനാലിലേക്ക് കൊണ്ടുവരണമെന്ന് മൃഗസ്നേഹിയും പാമ്പ് പിടുത്തക്കാരനുമായ വാവ സുരേഷ് അഭിപ്രായപ്പെട്ടു. തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ അരിക്കൊമ്പനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി നേച്ചർ ഫോർ ഫ്യൂച്ചർ എന്ന സംഘടന നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വാവ സുരേഷ്. തമിഴ്നാട്ടിൽ അരികൊമ്പൻ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള അരിക്കൊമ്പന്റെ വീഡിയോ വേണമെന്നും അരികൊമ്പനെ ചിന്നക്കനാലിൽ മുൻപ് ജീവിച്ചിരുന്ന ആവാസവ്യവസ്ഥയിൽ എത്തിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും വാവ സുരേഷ് അറിയിച്ചു. ഏറ്റവും പ്രശസ്തമായ പൂരം നടക്കുന്ന തൃശ്ശൂർ ജില്ലയിലെ ആനപ്രേമി സംഘം അരികൊമ്പൻ വിഷയത്തിൽ ഇടപെട്ട് തിരിച്ചുകൊണ്ടുവരാൻ ശ്രമം നടത്തുമെന്ന് കരുതിയെങ്കിലും ആനപ്രേമി സംഘം ഇടപെട്ടില്ല എന്നും വാവാ സുരേഷ് കുറ്റപ്പെടുത്തി. ചിന്നക്കനാലിൽ നിന്നും 5 മയക്കുവടി വെച്ചിട്ടാണ് തമിഴ്നാട്ടിലേക്ക് അരികൊമ്പനെ നാടുകടത്തിയത്. തമിഴ്നാട് സർക്കാരിന് 90,000 രൂപ മാത്രമേ ഈ വിഷയത്തിൽ ചെലവായുള്ളൂ. 5 ലക്ഷം തമിഴ്നാട് സർക്കാരിനെ അരിക്കൊമ്പൻ വിഷയത്തിൽ ലാഭം കിട്ടി. കേരളത്തിലെ വനം വകുപ്പിന് ഒരു കോടിയാണ് അരിക്കൊമ്പനെ നാടുകടത്തിയതിൽ ചെലവായത്. കോർപ്പറേഷന് മുന്നിൽ നടന്ന ധർണയിൽ അഡ്വക്കേറ്റ് ദീപ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ശ്യാം വെണ്ണിയൂർ അധ്യക്ഷത വഹിച്ചു. നേച്ചർ ഫോർ ഫ്യൂച്ചർ പ്രവർത്തകരും പങ്കെടുത്തു.
അരിക്കൊമ്പനെ ചിന്നക്കനാലിൽ എത്തിക്കാനുള്ള നടപടിയെടുക്കണം: വാവ സുരേഷ്
Written by Taniniram1
Published on: