ആയിരം പേരുടെ ഓഡിറ്റോറിയത്തിലേക്ക് 4000 പേരെത്തി; കുസാറ്റ് അപകടത്തിന്റെ കാരണം വിശദീകരിച്ച് പൊലീസ് റിപ്പോര്‍ട്ട്

Written by Taniniram1

Published on:

കൊച്ചി : കുസാറ്റ് ദുരന്തത്തിന് വഴിവച്ചത് ഓഡിറ്റോറിയത്തിൽ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതാണ് കാരണമെന്ന് പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ആയിരം പേർക്ക് പങ്കെടുക്കാനാകുന്ന ഓഡിറ്റോറിയത്തിൽ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുൻകൂട്ടി കാണാൻ സംഘാടകർക്ക് സാധിച്ചില്ല. ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിർമ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായി എന്ന് തൃക്കാക്കര അസി. കമ്മീഷണർ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ വിമര്‍ശിക്കുന്നുണ്ട്. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ‌ എസ്‌ യു നൽകിയ ഹർജിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹര്‍ജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും. 80 സെക്യൂരിറ്റി ജീവനക്കാരാണ് കുസാറ്റിലുള്ളത്.

See also  ചെറുതുരുത്തിയിൽ അനധികൃത മണ്ണെടുപ്പ്: വാഹനം പിടികൂടി

Related News

Related News

Leave a Comment