ആർപ്പുവിളികളുടെയും ആഘോഷത്തിന്റെയും നടുവിൽ കൈകൂപ്പി പ്രധാനമന്ത്രി

Written by Taniniram1

Published on:

ഗുരുവായൂർ: ഗുരുവായൂരിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വമ്പിച്ച സ്വീകരണമാണ് ഗുരുവായൂരിലെ ബിജെപി പ്രവർത്തകരും ജില്ലാ ഭരണകൂടവും നൽകിയത്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാടിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ റോഡിന്റെ ഇരുവശവും നിന്ന വമ്പിച്ച ജനാവലിയാണ് ആർപ്പും ആരവവുമായി എതിരേറ്റത്. പ്രധാനമന്ത്രി സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് ഗുരുവായൂരിലെയും തൃപ്രയാറിലെയും ജനങ്ങൾ പുഷ്പവൃഷ്ടി നടത്തി കൊണ്ടാണ് എതിരേറ്റത്. പ്രധാനമന്ത്രിയോടുള്ള ആദരവും ബഹുമാനവും ജനങ്ങൾ കാണിച്ചത് പ്രധാനമന്ത്രി സഞ്ചരിച്ച വഴികളിൽ ഉടനീളം ജനങ്ങളുടെ ആഹ്ലാദാരവങ്ങൾ കൊണ്ടായിരുന്നു. ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനും, നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനും, തൃപ്രയാർ ക്ഷേത്രദർശനത്തിനുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിൽനിന്ന് രാവിലെ 6 : 31-ന് അദ്ദേഹം ഗുരുവായൂരിൽ എത്തി. 7 : 45 ഓടെയാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. ദർശനത്തിനുശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്കു മടങ്ങി. പ്രധാനമന്ത്രിയ്ക്ക് ക്ഷേത്രത്തിൽ താമര പൂവ് കൊണ്ട്തുലഭാരം നടത്തി. 8:45 ന് സുരേഷ് ഗോപിയുടെ മകളുടെ
വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി വീണ്ടും
ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ
പ്രത്യേക സ്വർണ തളിക നൽകിയാണ്
സുരേഷ് ഗോപി സ്വീകരിച്ചത്. വിവാഹശേഷം ഒൻപതിന് ഗസ്റ്റ്ഹൗസിലേക്കു മടങ്ങി.
ശ്രീവത്സത്തിലെത്തി ധ്യാനത്തിനും വിശ്രമത്തിനും ശേഷം 9:45 ന് തൃപ്രയാർ
ക്ഷേത്രത്തിലേക്കു പോയി. 10:30 – ഓടെ തൃപ്രയാർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി
ക്ഷേത്രദർശനം നടത്തി തൃപ്രയാറിലെ പ്രധാന വഴിപാടായ മീനൂട്ടും വേദാർച്ചനയിലും ഭജനയിലും പങ്കെടുത്തു. തുടർന്ന് വലപ്പാട്
ഹെലിപ്പാഡിൽനിന്ന് കൊച്ചിയിലേക്കു
മടങ്ങി. കനത്ത സുരക്ഷയാണ്
ഗുരുവായൂരിൽ ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച്
ഇന്ന് ഗുരുവായൂർ നഗരസഭയിലും
കണ്ടാണശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട്
പഞ്ചായത്തുകളിലും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ
വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ
അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശനവുമായി
ബന്ധപ്പെട്ട് ബുധനാഴ്‌ച രാവിലെ ആറു മുതൽ 10 വരെ ക്ഷേത്രത്തിന്റെ 100 മീറ്റർ പരിധിക്കുള്ളിലേക്ക് പ്രവേശനമില്ല. അനുവദിക്കപ്പെട്ട കല്യാണക്കാരെയും, ക്ഷേത്രം ഡ്യൂട്ടിക്കാരെയും മാത്രമേ
കടത്തിവിടുകയുള്ളൂ. ഇവരിൽനിന്ന്
കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ
സർട്ടിഫിക്കറ്റും വ്യക്തിവിവരരേഖകളും
പൊലീസ് ശേഖരിച്ചു. പ്രധാനമന്ത്രി വന്നിറങ്ങുന്ന ശ്രീകൃഷ്‌ണ കോളേജ് ഹെലിപ്പാഡ് മുതൽ ഗുരുവായൂർ വരെ
പൊലീസിന്റെ കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. ക്ഷേത്രനടയുടെ നാലു നടവഴികളിലും 100 മീറ്റർ പരിധിയിൽ ഡോർ മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചു. ക്ഷേത്രവും പരിസരവും എസ്‌പി.ജി.യുടെയും പൊലീസിന്റെയും കനത്ത നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രി
ഇറങ്ങുന്ന വലപ്പാട് ഹൈസ്‌കൂൾ ഗ്രൗണ്ട്
മുതൽ പോളി ജങ്ഷൻ വരെ റോഡിന്റെ
ഇരുവശങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചു.
ക്ഷേത്രം റോഡിൽ കൈവരിയില്ലാത്ത
സ്ഥലങ്ങളിലും ബാരിക്കേഡുണ്ട്. ഇന്ന്
ഗുരുവായൂരിൽ വിവാഹിതരാകുന്നവർക്ക്
പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാനുള്ള അവസരവും ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖർ ഗുരുവായൂരിലെത്തിയിട്ടുണ്ട്.

Related News

Related News

Leave a Comment