അരികൊമ്പൻ നാട്ടിലെത്തുമോ??

Written by Taniniram1

Published on:

തൃശ്ശൂർ : ഇടുക്കി ചിന്നക്കനാലിൽ നിന്നും തമിഴ്നാട്ടിലേക്ക് നാടുകടത്തിയതിൽ പ്രതിഷേധിച്ച് മൃഗസ്നേഹികൾ നാളെ തൃശൂരിൽ ധർണ്ണ നടത്തും. രാവിലെ 10ന് വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നും ആരംഭിക്കുന്ന ധർണ്ണ പാമ്പുപിടുത്ത വിദഗ്ധൻ വാവ സുരേഷ് ഉദ്ഘാടനം ചെയ്യും. അരിക്കൊമ്പനെ തിരികെ നാട്ടിലെത്തിക്കണം. ആനയുടെ ഇപ്പോഴത്തെ സ്ഥിതി അറിയാത്തതിനാൽ ടൈം സ്റ്റാമ്പ്, ജി പി എസ് ഓർഡിനേറ്റ് ഉള്ള പുതിയ വീഡിയോ തമിഴ്നാട് സർക്കാർ പുറത്തു വിടണം. ചക്കക്കൊമ്പൻ, മൊട്ടവാലൻ, പടയപ്പ എന്നീ ആനകളെ പൊതുജനങ്ങൾ ഉപദ്രവിക്കുന്നതിനെതിരെ ശക്തമായ നടപടി വനം വകുപ്പ് സ്വീകരിക്കണം. മൃഗങ്ങൾക്ക് ഭീഷണിയായ തേക്ക്, മാഞ്ചിയം, യൂക്കാലിപ്സ്, തുടങ്ങിയ മരങ്ങൾ മുറിച്ചുമാറ്റി ആനയ്ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ മരങ്ങൾ വച്ചു പിടിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മൃഗസ്നേഹികളുടെ നേതൃത്വത്തിൽ നാളെ ധർണ്ണ സംഘടിപ്പിക്കുന്നത്.

See also  ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു

Related News

Related News

Leave a Comment