- Advertisement -
അഞ്ചേരി : പ്രസിദ്ധമായ അഞ്ചേരിക്കാവ് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മകരഭരണി വേല മഹോത്സവം 19ന് ആഘോഷിക്കും. രാവിലെ ആറ് മുതൽ വിശേഷാൽ പൂജകൾ, നവകം ആടൽ, ഉച്ചയ്ക്കുശേഷം മൂന്നിന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന്മേള പ്രമാണി കേളത്ത് അരവിന്ദാക്ഷമാരാർ പാണ്ടിമേളം നയിക്കും. വൈകിട്ട് ദീപാരാധന, തായമ്പക രാത്രി 12.30 വരെ കളമെഴുത്തുപാട്ട് ഒന്നിന് പാഞ്ചാരിമേളം എന്നിവയും ഉണ്ടാകും. നെല്ല്, അരി, മലർ, അവിൽ, ശർക്കര, നാളികേരം, മഞ്ഞൾ, പൂവ് എന്നിവ കൊണ്ട് ക്ഷേത്രനടയ്ക്കൽ പറ വയ്ക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.