ആളൂർ മാള റോഡിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Written by Taniniram1

Published on:

തൃശൂർ : ആളൂർ മാള റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപത്തുള്ള വളവിൽ സിമന്റ് ട്രക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കൊടകര മറ്റത്തൂർകുന്ന് ചിറയാലക്കൽ 48 വയസ്സുള്ള രാജേഷ് ആണ് മരിച്ചത്. തിങ്കൾ രാത്രി 11 : 30 നായിരുന്നു അപകടം. ലോറിയുടെ അടിയിൽ പെട്ട രാജേഷ് സംഭവസ്ഥലത് വെച്ചുതന്നെ മരണപ്പെട്ടു . ഇരിഞ്ഞാലക്കുട ഫയർ ഫോഴ്‌സും ആളൂർ പോലീസും നാട്ടുകാരും ചേർന്ന് ക്രെയ്ൻ കൊണ്ട് വന്നാണ് രാജേഷിനെ പുറത്തെടുത്തത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ലോറി ഡ്രൈവർ കുമളി സ്വദേശി രതീഷിനെ ആളൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Leave a Comment