വിനോദ സഞ്ചാരികൾക്കെതിരെ കേസ്

Written by Taniniram1

Published on:

ചാലക്കുടി :അതിരപ്പിള്ളി വനത്തിനുള്ളിൽ അതിക്രമിച്ച് കടന്ന വിനോദ സഞ്ചാരികൾക്കെതിരേ കേസെടുത്തു. അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസറാണ് അങ്കമാലി സ്വദേശികളായ അഞ്ച് പേർക്കെതിരേ കേരള ഫോറസ്റ്റ് ആക്ട് പ്രകാരം കേസ് എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ വാഹനവുമായി 10 കിലോമീറ്ററിലേറെ വനത്തിനുള്ളിലേക്ക് യാത്ര ചെയ്തത്. ഇവർ വനത്തിൽ കടക്കാനുപയോഗിച്ച വാഹനവും പിടിച്ചെടുക്കും. ഇവരോടൊപ്പം ഉണ്ടായിരുന്ന താൽക്കാലിക വാച്ചർ അയ്യംപുഴ സ്വദേശി ശ്രീലേഷും കേസിൽ പ്രതിയാണ്.

See also  ലക്ഷ്മിദേവിയെ ദീപാവലിക്ക് ആരാധിക്കുമ്പോൾ താമരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്! ഈ മന്ത്രം ജപിച്ചാൽ ഇരട്ടി ഐശ്വര്യം…

Related News

Related News

Leave a Comment