സിപിഐഎം വടക്കാഞ്ചേരി ഏരിയ തല സംയോജിത കൃഷിയുടെ ഉദ്ഘാടനം കുന്നംകുളം എംഎൽഎ എ.സി. മൊയ്തീൻ നിർവ്വഹിച്ചു

Written by Taniniram1

Published on:

ചിറ്റണ്ട പടിഞ്ഞാറ്റുമുറി ഹരിദാസൻ്റെ സ്ഥലത്താണ് സിപിഐഎം വടക്കാഞ്ചേരി ഏരിയ തല സംയോജിത കൃഷിയുടെ ഉദ്ഘാടനം ചെയ്തത്. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.ബസന്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു.

സി പി ഐ എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ.ഡി.ബാഹുലേയൻ മാസ്റ്റർ,ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എസ്.സിദ്ധൻ, കെ.എം. അഷറഫ്, ടി.വി.സുനിൽകുമാർ,ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എം.നന്ദിഷ്, പി.ടി.ദേവസ്സി, സഹകരണ ബാങ്ക് പ്രസിഡണ്ട് യു.ആർ.കൃഷ്ണൻകുട്ടി, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമന സുഗതൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.എസ്.സുരേഷ്, പി.എം.സജി, കർഷക സംഘം നേതാക്കളായ പി.ടി. ജോസഫ്, കെ.സതീഷ് കുമാർ,എൻ.ബി.ബിജു, ടി.ബി.ബിനീഷ്, കെ.ടി.രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment