ഇരിങ്ങാലക്കുട: പത്തു ദിവസം നീണ്ടു നിൽക്കുന്ന അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടിയേറ്റം നിർവഹിച്ചു.
കിടങ്ങഴിയത്ത് മനയ്ക്കൽ വിഷ്ണു നമ്പൂതിരി കൂറയും പവിത്രവും നൽകി. കൊടിയേറ്റത്തോടനുബന്ധിച്ച് എലൂർ ബിജുവിന്റെ സോപാന സംഗീതം, തിരുവാതിരക്കളി എന്നിവ നടന്നു. കൊടിപ്പുറത്ത് വിളക്കിന് കുറുവത്തൂർ ഗണേഷ് തിടമ്പേറ്റി. ജനുവരി 23 ന് ഉത്സവം സമാപിക്കും.