- Advertisement -
അടിമാലിയിൽ എംഡിഎംഎ അടക്കുള്ള ലഹരി വസ്തുക്കളുമായി മൂന്ന് യുവാക്കൾ പിടിയിൽ. എറണാകുളം വളയം ചിറങ്ങര വഴങ്ങാട്ടിൽ വീട്ടിൽ ആകാശ് വി ജയൻ(21),തെക്കുംഭാഗം കരയിൽ കുന്ന് കുടപ്പറമ്പിൽ വീട്ടിൽ നിഷ് കെ സതീഷ് (21), പുതുപാലം പറയംകുടി വീട്ടിൽ കബിൻ നടരാജ് (20) എന്നിവരെയാണ് അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.
പ്രതികളിൽ നിന്നും 10 ഗ്രാം എംഡിഎംഎയും 0.035 ഗ്രാം എൽഎസ്ഡി സ്റ്റാമ്പും 15ഗ്രാം ഉണക്ക കഞ്ചാവും പിടികൂടി. യുവാക്കൾ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാറും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രിവന്റീവ് ഓഫിസർമാരായ വി രവി, കെവി രതീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരയ ദീപു കുമാർ സുരേഷ് കെ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.