പ്രാണപ്രതിഷ്ഠ സ്വച്ഛഭാരത് – ശുചീകരണവുമായി ബിജെപിയും മഹിളാമോർച്ചയും

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഇരിങ്ങാലക്കുട കണ്ഠേശ്വരം ബ്രഹ്മകുളം ക്ഷേത്രത്തിൽ ബി ജെ പി – മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. സ്റ്റേറ്റ് കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം മണ്ഡലം തല സ്വച്ച്ഭാരത് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധു സതീഷ്, പാർട്ടി ജില്ലാ കമ്മറ്റിയംഗം രിമ പ്രകാശ്, പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റും വാർഡ് കൗൺസിലറുമായ അമ്പിളി ജയൻ, മണ്ഡലം കമ്മറ്റിയംഗവും കൗൺസിലറുമായ സ്‌മിത കൃഷകുമാർ, മഹിളാ മോർച്ച ടൗൺ പ്രസിഡന്റ് സിന്ധു സോമൻ, ലാമ്പി, രാഖി മാരാത്ത് എന്നിവർ നേതൃത്വം നൽകി.

See also  പ്രചാരണ സാമഗ്രികള്‍ നീക്കുന്നതിനെ ചൊല്ലി ഉദ്യോഗസ്ഥരുംയു.ഡി.എഫ്.-ബി.ജെ.പി. പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം

Leave a Comment