- Advertisement -
മണ്ണുത്തി: നെല്ലങ്കരയിൽ ഷാജു ഹോട്ടലിന്റെ ഉടമയ്ക്കു കുത്തേറ്റു, യുവാവ് അറസ്റ്റിൽ. രാവിലെ 8.15നു ഹോട്ടലിലെത്തി ഉടമ തിരുവാഴിയോടു ചെക്കത്ത് പുല്ലാനിക്കാട്ടിൽ രാമകൃഷ്ണനെ (58) കുത്തുകയായിരുന്നു. പ്രതി നെല്ലങ്കര നെടുംവീട്ടിൽ വിനീഷിനെ(38) മണ്ണുത്തി പൊലീസ് അറസ്റ്റു ചെയ്തു. ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തികൊണ്ട് രാമകൃഷ്ണനെ കുത്തുകയായിരുന്നു. വയറിനു പരുക്കേറ്റ രാമകൃഷ്ണനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പ്രകോപനം എന്താണെന്നു വ്യക്തമല്ല.