പത്തനംതിട്ട: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം തമിഴ് പിന്നണി ഗായകന്‍ പി കെ വീരമണിദാസന് സമ്മാനിച്ചു.ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി കെ രാധാകൃഷ്ണനാണ് പുരസ്‌കാരം നല്‍കിയത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സര്‍വമത സാഹോദര്യം, സമഭാവന, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്. ആറായിരത്തിലധികം ഭക്തിഗാനങ്ങള്‍ വീരമണി ദാസന്‍ ആലപിച്ചിട്ടുണ്ട്. കൂടുതലും അയ്യപ്പ ഭക്തി ഗാനങ്ങള്‍.
ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എംജി രാജമാണിക്യം, ദേവസ്വം കമ്മീഷണര്‍ സിഎന്‍ രാമന്‍, പ്രൊഫ. പാല്‍കുളങ്ങര കെ അംബികാ ദേവി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 2012 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.