കയ്പമംഗലം : പെരിഞ്ഞനം എസ്.എസ്.ഡി.പി സമാജം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കൊടിമര പ്രതിഷ്ഠയും തൈപ്പൂയ മഹോത്സവവും ജനുവരി 16 മുതൽ 29 വരെ. ജനുവരി 21ന് രാവിലെ 10.15നും 10.55നും മദ്ധ്യേ കൊടിമര പ്രതിഷ്ഠ നടക്കും. ശിവഗിരി മഠം തന്ത്രി ശിവനാരായണ പ്രസാദ് സ്വാമിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി സുരേഷ് കുഞ്ഞാപ്പുവും മേൽശാന്തി കെ.ആർ. സന്തോഷും ചേർന്ന് പ്രതിഷ്ഠ നിർവഹിക്കും. 22ന് വൈകിട്ട് ഉത്സവത്തിന് കൊടിയേറും. തുടർന്നുള്ള ദിവസങ്ങളിൽ ദേവിക്ക് ദേശപൊങ്കാല, പഞ്ചാരിമേളം അരങ്ങേറ്റം, പാൽക്കുടം വരവ്, നാടകം, ഭസ്മക്കാവടി, കാഴ്ച ശീവേലി, 5 ഗജവീരന്മാരും 75 കലാകാരന്മാരും അണിനിരക്കുന്ന തൃപ്രയാർ അനിയൻ മാരാർ പ്രമാണിയാകുന്ന പകൽപ്പൂരം, ആറാട്ട്, എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികളായ എം.കെ. മോഹൻദാസ്, എം.ജി. നളിനൻ, ഇ.കെ. വേണുഗോപാൽ, കെ.കെ. ബാബുരാജൻ, പി.കെ. ചന്ദ്രബാബു, സന്തോഷ് കളാന്തറ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Related News