ആറാട്ടുപുഴ: ആറാട്ടുപുഴ പൂരം പത്രിക പ്രകാശനം ചെയ്തു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ടി. എൻ. പ്രതാപൻ എം.പി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, പെരുവനം കുട്ടൻ മാരാർ എന്നിവർ ചേർന്ന് ദീപം തെളിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ടി.എൻ. പ്രതാപൻ എം. പിക്ക് പത്രിക നൽകി പ്രകാശനം ചെയ്തു. പത്രിക രൂപകൽപ്പന ചെയ്ത വൈലൂർ ദിനേശനെ ആദരിച്ചു.ആറാട്ടുപുഴ പൂരം കൊടിയേറ്റം മാർച്ച് 17 നും തിരുവാതിര വിളക്ക് മാർച്ച് 19 ന് വെളുപ്പിനും പെരുവനം പൂരം മാർച്ച് 20 നുമാണ്.
വല്ലച്ചിറ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. മനോജ്, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, പെരുവനം-ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ. രാജീവ് മേനോൻ, ദേവസംഗമ സമിതി ട്രസ്റ്റ് പ്രസിഡന്റ് എ.എ. കുമാരൻ, എ. ഉണ്ണിക്കൃഷ്ണൻ, കെ. രവീന്ദ്രൻ, പെരുവനം സതീശൻ മാരാർ, യു. അനിൽകുമാർ, എം. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.