ചാലക്കുടി: മുനിസിപ്പാലിറ്റി മുൻകൈയെടുത്ത് നിർമ്മിച്ച വടക്കേ ബസ്റ്റാൻഡിൽ ഇപ്പോഴും എത്തുന്നത് ലോറികളും ടൂറിസ്റ്റ് ബസ്സുകളും മാത്രം. യാത്രക്കാരുമായി എത്തുന്ന ബസ്സുകൾ ഒന്നു പോലുമില്ല.
ബസ് സ്റ്റാൻഡ് ഭാഗികമായി പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത് മൂന്ന് തവണയാണ്. ഓരോ തവണ ഉദ്ഘാടനം കഴിയുമ്പോഴും അടുത്ത ദിവസം മുതൽ സ്റ്റാൻഡിൽ ബസ്സുകൾ എത്തുമെന്നും യാത്രക്കാർ ഇവിടെ കാത്തുനിന്നാൽ മതിയെന്നും പ്രഖ്യാപനങ്ങൾ ഉണ്ടാകാറുള്ളതാണ് എന്നാൽ അധികൃതർ നിർബന്ധിച്ചിട്ടും ബസ്സുകൾ യാത്രക്കാരെ കയറ്റി ഇറക്കാൻ ഇവിടെയെത്തിയത് രണ്ടോ മൂന്നോ ദിവസം മാത്രം.
രണ്ടുമാസം മുൻപ് പുതിയ ട്രാഫിക് പരിഷ്കാര നിർദ്ദേശങ്ങൾ വന്നപ്പോഴെങ്കിലും ഇനിമുതൽ സ്റ്റാൻഡ് പ്രവർത്തിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്നാൽ പരീക്ഷണ ഓട്ടം തുടങ്ങിയപ്പോൾ ഏതാനും ബസ്സുകൾ എത്തിയെന്ന് അല്ലാതെ പിന്നെ ഒന്നും വന്നില്ല അതോടെ സ്റ്റാൻഡും പരിസരവും പഴയപോലെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സ്ഥിതിയാണ്.
പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് കരുതി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബസ് സ്റ്റാൻഡ് ആണ് ഇങ്ങനെ അന്യാധീനപ്പെട്ട് കിടക്കുന്നത്. വടക്കേ ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കുന്നതിന് പ്രഖ്യാപിച്ച ട്രാഫിക് നിർദേശപ്രകാരം ഇരിങ്ങാലക്കുട പോട്ട ഭാഗത്തുനിന്നെത്തുന്ന എല്ലാ ബസ്സുകളും വടക്കേ സ്റ്റാൻഡിൽ വന്നിട്ട് വേണം പോകാൻ. കൊരട്ടി- മുരിങ്ങൂർ ഭാഗത്തേക്ക് പുറപ്പടേണ്ട ബസ്സുകളും ഇവിടെ നിന്ന് തുടങ്ങണം. നഗരത്തിൽ സ്വകാര്യ ബസ്സുകൾ 120 എണ്ണം സർവ്വീസ് നടത്തുന്നുണ്ട്. ഇതിൽ ഏകദേശം 50 ബസ്സുകൾ വടക്കേ ബസ് സ്റ്റാൻഡിൽ എത്തേണ്ടതാണ്.
പക്ഷേ, തെക്കേ ബസ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ഇപ്പോഴും ബസുകൾ ഓടുന്നത്. പട്ടണത്തിന്റെ വടക്കുഭാഗത്തുള്ള ചാലക്കുടി നോർത്ത് ജംഗ്ഷൻ, ആനമല ജംഗ്ഷൻ,ട്രാംവേ റോഡ് ഭാഗങ്ങൾ തുടങ്ങിയവ പ്രധാന വാണിജ്യ കേന്ദ്രമായി വളരുകയാണ്. അതിനാൽ വടക്കേ ബസ് സ്റ്റാൻഡിന്റെ പ്രാധാന്യം കൂടുതലായി. എന്നാൽ മുനിസിപ്പൽ അധികൃതരും പോലീസും ഇക്കാര്യങ്ങൾ ഗൗരിക്കുന്നില്ല. ഭാഗങ്ങൾ തുടങ്ങിയവ പ്രധാന വാണിജ്യ കേന്ദ്രമായി വളരുകയാണ്. അതിനാൽ വടക്കേ ബസ് സ്റ്റാൻഡിന്റെ പ്രാധാന്യം കൂടുതലായി. എന്നാൽ മുനിസിപ്പൽ അധികൃതരും പോലീസും ഇക്കാര്യങ്ങൾ ഗൗരിക്കുന്നില്ല.